യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റലിന് നാളെ തുടക്കമാകും.
അരീക്കോട്: മജ്മഅ് സ്വിദ്ദീഖിയ ദഅ്‌വ കോളേജ് അലുംനൈ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് ഖുർആൻ സെലിബ്രേറ്റഡിന് നാളെ നടക്കുന്ന യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റലോടെ തുടക്കമാകും. ഡിസംബർ 8,9,10 തിയ്യതികളിൽ നടക്കുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റിന്റെ പ്രീ സമ്മിറ്റായാണ് ക്യാപിറ്റൽ നടക്കുന്നത്. ഖുർആൻ സംബന്ധിയായ ആഴത്തിലുള്ള ഗവേഷണങ്ങളും പഠന പ്രബന്ധങ്ങളും ക്യാപ്പിറ്റലിൽ അവതരിപ്പിക്കപ്പെടും. അരീക്കോട് മജ്മഅ് ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ. പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുൽഖാദർ അഹ്‌സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിക്കും. വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ സംസാരിക്കും. ശാഫി സഖാഫി മുണ്ടമ്പ്ര സമാപന സന്ദേശം നൽകും.
വോയറിസം, എക്‌സിബിഷനിസം: ഖുർആൻ ഉറപ്പ് നൽകുന്ന സ്വകാര്യത, സ്വാതന്ത്ര്യം, പത്രപ്രവർത്തനം, പത്രപ്രവർത്തകൻ ഖുർആൻ നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം, വികസനത്തിലെ മണ്ണും മനുഷ്യനും: സുസ്ഥിര വികസനത്തിന് ഖുർആനിക നിർദ്ദേശങ്ങൾ, സൗന്ദര്യത്തിന്റെ ഖുർആനിക പ്രത്യയശാസ്ത്രം തുടങ്ങിയ ഇരുപതോളം വിഷയങ്ങളാണ് യങ് സ്‌കോളേഴ്‌സ് ക്യാപിറ്റലിൽ ചർച്ചയാവുക.
പുതിയ കാലം നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും സങ്കീർണമായ ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ ഖുർആൻ പ്രാപ്തമാണെന്നു വിളംബരം ചെയ്യുന്നതാണ് 15 മാസം നീണ്ടുനിൽക്കുന്ന ഖുർആൻ സെലിബ്രേഷൻ. ഗവേഷണ പ്രബന്ധങ്ങൾ, അവാർഡുകൾ, സെമിനാറുകൾ, കോൺഫ്രൻസുകൾ, പ്രസിദ്ധീകരണങ്ങൾ, അക്കാഡമിക് ചർച്ചകൾ, ഖുർആൻ മത്സരങ്ങൾ തുടങ്ങിയവയാണ് അൽകിത്താബിന്റെ ഉള്ളടക്കം.
ഡിസംബർ 8,9,10 തിയ്യതി കളിൽ നടക്കുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റ്, ഡിസംബർ 30,31 തിയ്യതികളിൽ നടക്കുന്ന ഇന്റർനാഷണൽ അക്കാഡമിക് കോൺഫറൻസ് എന്നിവക്ക് പുറമെ അടുത്ത വർഷം ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദേശീയ ഖുർആൻ അവാർഡ് സെറിമണി, ഇന്റർനാഷണൽ ക്യുസെർച്ച് മത്സരങ്ങൾ തുടങ്ങിയ വ്യത്യസ്ഥ പദ്ധതികളാണ് അൽ കിതാബിന്റെ കീഴിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. അറബി, മലയാളം, ഇംഗ്ലീഷ് , ഉർദു ഭാഷകളിലായാണ് പരിപാടികൾ നടക്കുക. പദ്ധതികളുടെ ഭാഗമായി ലോകത്തെ ആദ്യ ഖുർആൻ യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനവും നടക്കും. 2023 നവംബറോടെ പരിപാടികൾ സമാപിക്കും.
#alkithab #quran_celebrated #young_scholars_capital