യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റലിന് നാളെ തുടക്കമാകും.

അരീക്കോട്: മജ്മഅ് സ്വിദ്ദീഖിയ ദഅ്‌വ കോളേജ് അലുംനൈ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് ഖുർആൻ സെലിബ്രേറ്റഡിന് നാളെ നടക്കുന്ന യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റലോടെ തുടക്കമാകും. ഡിസംബർ 8,9,10 തിയ്യതികളിൽ നടക്കുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റിന്റെ പ്രീ സമ്മിറ്റായാണ് ക്യാപിറ്റൽ നടക്കുന്നത്. ഖുർആൻ സംബന്ധിയായ ആഴത്തിലുള്ള ഗവേഷണങ്ങളും പഠന പ്രബന്ധങ്ങളും ക്യാപ്പിറ്റലിൽ അവതരിപ്പിക്കപ്പെടും. അരീക്കോട് മജ്മഅ് ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ. പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുൽഖാദർ അഹ്‌സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിക്കും.…

Continue reading

Research Congrego; one day workshop for research aspirants

റിസർച്ച് കോൺഗ്രിഗോ:ഗവേഷണ തൽപരർക്ക് ഏകദിന ശില്പശാല ——————-കോഴിക്കോട് : ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ച സാഹചര്യത്തിൽ ഗവേഷണ തൽപരരായ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സമഗ്ര പരിശീലനം ലക്ഷ്യമാക്കി നടക്കുന്ന റിസർച്ച് കോൺഗ്രിഗോ വർക്ക് ഷോപ്പിന് അരീക്കോട് മജ്മഅ് വേദിയാകും. ജൂലൈ 21 വ്യാഴം രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ശിൽപ്പശാല വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. നേരത്തെ റെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പി. എച്. ഡി. ഗവേഷണത്തിന് തൽപരരായ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ കേരളത്തിലെ പ്രഗത്ഭരായ അക്കാഡമിക് വിധഗ്ധരുടെ ക്ലാസുകൾ…

Continue reading

അക്ഷരങ്ങൾ കൊണ്ട് തീർത്ത നൂറുലോകങ്ങൾ

അരീക്കോട് മജ്മഇന്റെ പുസ്തക വിപ്ലവം ഒരു മതകലാലയത്തിൽ നിന്നും പുറത്തിറങ്ങിയവർ എഴുതിയ പുസ്തങ്ങളുടെ എണ്ണം നൂറു കവിയുക. അപൂർവമായ ഈ നേട്ടത്തിലെത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യ ദഅവാ കോളജ്. ചരിത്രം, ശാസ്ത്രം, ഭാഷ , തത്വചിന്ത, യാത്ര തുടങ്ങി എഴുത്തിന്റെ എല്ലാ വഴികളിലൂടെയും പുസ്തകങ്ങൾ സഞ്ചരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർക്ക് പുറമെ വിവിധ യൂണിവേഴ്സിറ്റികൾ അവരുടെ പാഠ പുസ്തകങ്ങളാക്കിയവയും ഇതിൽ ഉൾപ്പെടുന്നു. മലയാളം, ഇംഗ്ലീഷ് , ഉറുദു അറബി ഭാഷകളിലാണ് പുസ്തകങ്ങൾ.ഏറെ ആസ്വാദകരുള്ള ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി ഉളിയിലിന്റെ…

Continue reading

അരീക്കോട് മജ്മഅ് വിദ്യാർത്ഥികൾ രചിച്ച നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും കാത്ത് വിജ്ഞാന കേരളം;

അക്ഷര കേരളത്തിന് സിദ്ധീഖികളുടെ പുസ്തക തപസ്യ;അരീക്കോട് മജ്മഅ് വിദ്യാർത്ഥികൾ രചിച്ച നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും കാത്ത് വിജ്ഞാന കേരളം; മലയാളം മുതൽ ഉറുദു വരെ ഭാഷകൾ, ജ്ഞാനശാസ്ത്രം മുതൽ ഭാഷാപഠനം വരെ; പുസ്തക പ്രദർശനത്തിന് ‘സൈക്രിഡ്’ ഒരുങ്ങുന്നു അരീക്കോട് : അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅവ കോളേജ് വിദ്യാർത്ഥികൾ രചിച്ച വ്യത്യസ്ത ഭാഷകളിലുള്ള നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കും. ഈ മാസം 18,19 തിയ്യതികളിൽ വായനാ ദിനത്തോടനുബന്ധിച്ച് (ജൂൺ 19) അരീക്കോട് നടത്തുന്ന ബുക്ക് ഫയറിൽ മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു…

Continue reading

SACREd MyTree Global Challenge

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വികസന സംരഭത്തിൽ അരീക്കോട് മജ്മഅ് പൂർവ്വ വിദ്യാർത്ഥി സംഘടന സൈക്രിഡും പങ്കാളിയാവുന്നു. ഒരേ ഒരു ഭൂമി എന്ന പ്രമേയത്തിലൂന്നിയ ഈ വർഷത്തെ യു.എൻ. ക്യാംപയിനിൽ നേച്ചർ അക്ഷൻ വിഭാഗത്തിൽ ‘#MyTree# എന്റെ മരം’ ചാലഞ്ചിലൂടെയാണ്സൈക്രിഡ് ഭാഗഭാക്കാവുന്നത്.സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ സിദ്ദീഖികൾ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലുമായി മരത്തൈകൾ വെച്ച് പിടിപ്പിച്ച് കൊണ്ട് ക്യാമ്പയിനിന്റെ ഭാഗമാകും.ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാറുകൾ , എൻജിഒ കൾ തുടങ്ങിയവയെ കൂട്ടുപിടിച്ചാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം യു. എൻ. നടത്തുന്നത്.യുനൈറ്റഡ് നേഷൻസ്…

Continue reading