സൈക്രിഡിന്റെ പ്രധാന സമിതിയാണ് ദഅ്‌വാ മിഷന്‍. വിശുദ്ധ ഇസ്ലാമിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനാവിശ്യമായ വിത്യസ്ഥ രീതികളിലുള്ള ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സമിതിക്കു കീഴില്‍ നടന്നുവരുന്നു. സൈക്രിഡ് എത്തുന്നതോടെ ചില ഗ്രാമങ്ങളുടെ മുഖഛായ മാറുന്നു. പേരിലൊതുങ്ങിയിരുന്ന ഇസ്ലാം ജീവിതത്തില്‍ തെളിയുന്നതിനാവശ്യമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളുമായി ഇടപെടുന്നു. നവോത്ഥാനം, യുക്തിവാദം, വഹാബിസം, തൗഹീദ് തുടങ്ങി വിവിധ വിഷയങ്ങളില്‍ കേരളത്തിലെ ശ്രദ്ധേയമായ സ്ഥലങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു. പാലക്കാട്, ഇടുക്കി, കോട്ടയം തുടങ്ങി വിവിധ ജില്ലകളിലെ പിന്നോക്ക ഗ്രാമങ്ങളിലെത്തി അവരുടെ ജീവിതങ്ങളില്‍ പ്രകാശം നിറക്കുന്നു.
