നാണം മറക്കാന്‍ കുഞ്ഞുപെങ്ങള്‍ക്കൊരു പുത്തനുടുപ്പ്, ചോര്‍ന്നൊലിക്കുന്ന വീടിന് കരുതലിന്റെ കൈതാങ്ങ്, മരുന്നില്ലാത്തതിനാല്‍ മരണം കാത്തുകഴിയുന്നവന് സൗഹൃദത്തിന്റെ പുതുജീവന്‍… സാന്ത്വന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ടീം ചാരിറ്റി അശരണര്‍ക്കും അഗതികള്‍ക്കും കൂടെയുണ്ട്. ദരിദ്ര ഗ്രാമങ്ങളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും ഭക്ഷണകിറ്റുകള്‍ എത്തിച്ചു കൊടുത്തും അവരുടെ സ്വപ്‌നങ്ങള്‍ക്ക് കാവലിരിക്കുകയാണ് സൈക്രിഡ്.