പഴയ വേരിലൂന്നി പുതിയ ചിന്തകളുടെ തളിരിലകള്‍ കിളിര്‍ക്കുന്നു. ക്രൂരവിചാരധാരകള്‍ക്കെതിരെ ബഹുസ്വരതയുടെ ബദല്‍ ചിന്തകള്‍. വായിച്ചും എഴുതിയും ചിന്തിച്ചും വളരുന്ന പുതിയതലമുറയുടെ സര്‍ഗസാക്ഷ്യം. സമന്വയ വിദ്യാഭ്യാസം നേടി കേരളത്തിനകത്തും പുറത്തും ദഅ്‌വാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു ഗമിക്കുന്നവരുടെ സാംസ്‌കാരിക കൂട്ടായ്മയായി വളരുകയാണ് സര്‍ഗസഭ. പുസ്തക ചര്‍ച്ചകളും കവിയരങ്ങുകളും സാഹിത്യസായാഹ്നങ്ങളും എഴുത്തുപരിശീലനങ്ങളും നല്‍കി സര്‍ഗസഭ യുവ പ്രബോധകര്‍ക്കു ദിശനിര്‍ണയിക്കുകയാണ്.