അരീക്കോട് മജ്മഇന്റെ പുസ്തക വിപ്ലവം ഒരു മതകലാലയത്തിൽ നിന്നും പുറത്തിറങ്ങിയവർ എഴുതിയ പുസ്തങ്ങളുടെ എണ്ണം നൂറു കവിയുക. അപൂർവമായ ഈ നേട്ടത്തിലെത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യ ദഅവാ കോളജ്. ചരിത്രം, ശാസ്ത്രം, ഭാഷ , തത്വചിന്ത, യാത്ര തുടങ്ങി എഴുത്തിന്റെ എല്ലാ വഴികളിലൂടെയും പുസ്തകങ്ങൾ സഞ്ചരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർക്ക് പുറമെ വിവിധ യൂണിവേഴ്സിറ്റികൾ അവരുടെ പാഠ പുസ്തകങ്ങളാക്കിയവയും ഇതിൽ ഉൾപ്പെടുന്നു. മലയാളം, ഇംഗ്ലീഷ് , ഉറുദു അറബി ഭാഷകളിലാണ് പുസ്തകങ്ങൾ.ഏറെ ആസ്വാദകരുള്ള ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി ഉളിയിലിന്റെ…
