അരീക്കോട് മജ്മഅ് വിദ്യാർത്ഥികൾ രചിച്ച നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും കാത്ത് വിജ്ഞാന കേരളം;

അക്ഷര കേരളത്തിന് സിദ്ധീഖികളുടെ പുസ്തക തപസ്യ;
അരീക്കോട് മജ്മഅ് വിദ്യാർത്ഥികൾ രചിച്ച നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും കാത്ത് വിജ്ഞാന കേരളം;

മലയാളം മുതൽ ഉറുദു വരെ ഭാഷകൾ, ജ്ഞാനശാസ്ത്രം മുതൽ ഭാഷാപഠനം വരെ; പുസ്തക പ്രദർശനത്തിന് ‘സൈക്രിഡ്’ ഒരുങ്ങുന്നു

അരീക്കോട് : അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅവ കോളേജ് വിദ്യാർത്ഥികൾ രചിച്ച വ്യത്യസ്ത ഭാഷകളിലുള്ള നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കും.

ഈ മാസം 18,19 തിയ്യതികളിൽ വായനാ ദിനത്തോടനുബന്ധിച്ച് (ജൂൺ 19) അരീക്കോട് നടത്തുന്ന ബുക്ക് ഫയറിൽ മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു എന്നീ ഭാഷകളിൽ പ്രമുഖ പ്രസാധകർ പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകുമെന്ന് മജ്മഅ് വിദ്യാർത്ഥി സംഘടന സൈക്രിഡ് അറിയിച്ചു.

#SACREd_Hundred_worlds

#june19vayanadinam

Leave a comment