Alkithab

നാലു പ്രാവശ്യം ബ്രിട്ടന്റെ പ്രധാനമന്ത്രിയായ William Ewart Gladstone ബ്രിട്ടന്റെ ഹൌസ് ഓഫ് കോമണ്ണിൽ അവസാനം സമ്മതിക്കേണ്ടി വന്ന കാര്യങ്ങൾ എല്ലാവർക്കുമറിയാം.. വിശുദ്ധ ഖുർആന്റെ കോപ്പി കയ്യിൽ പിടിച്ച് അയാൾ ലോകത്തോട് ഇങ്ങനെ പറഞ്ഞു: ഈ ഗ്രന്ഥം മുസ്ലിംകളുടെ കയ്യിലുള്ളിടത്തോളം കാലം അവരെ കീഴ്പ്പെടുത്താൻ നമ്മെക്കൊണ്ടാവില്ല. മുസ്ലിം ലോകത്തിന്റെ കുത്തകയേറ്റെടുക്കാനും ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാനും ശ്രമിച്ച ഒരു ഭരണാധികാരിക്ക് അവസാനം സമ്മതിക്കേണ്ടി വന്ന ഈ ആത്യന്തിക വസ്തുത ഓരോ ബുദ്ധിയുള്ളവനെയും ചിന്തിപ്പിക്കുന്നതാണ്. മുസ്ലിമിന്റെ-ഖുർആൻ ഉൾക്കൊണ്ട് ജീവിക്കുന്നവന്റെ-ഏറ്റവും വലിയ ഊർജ്ജവും ആയുധവും ഖുർആൻ തന്നെയാണ്. ബില്യൺ കണക്കിന് ഡോളറുകൾക്ക് നിർവ്വഹിക്കാനാകുന്ന ദൗത്യമല്ല ആത്മവീര്യം നൽകുക എന്നത്. ഖുർആൻ നൽകുന്ന ആത്മവീര്യം തന്നെയാണ് ഓരോ മുസ്ലിമിന്റെയും എക്കാലത്തെയും വിജയരഹസ്യം. സ്വന്തം ശരീരത്തോടും നഫ്സിനോടുമുള്ള വിജയം മുതൽ ലോകം മൊത്തം വിജയിക്കാനുള്ള ആത്മബലം ഈ ഗ്രന്ഥം നൽകും. നൽകിയിട്ടുമുണ്ട്. യഥാർത്ഥ വിശ്വാസിക്ക് ഇന്നും നൽകിക്കൊണ്ടിരിക്കുന്നു. ഖുർആനല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത വിധം ഓരോരുത്തരും സംപൃതരുമാണ് താനും….
തീർച്ചയായും നാം ഖുർആൻ പഠിക്കണം. ‘AL KITAB’ അതിനുള്ള അനേകം വേദികൾ തുറക്കും – ഉറപ്പ് !!
ഇൻശാ അല്ലാഹ്…

Leave a comment