സ്റ്റുഡന്റ്‌സ് കെയര്‍

സ്വപ്‌നം കാണാന്‍ ശേഷിയില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യു.പി. തലത്തില്‍ പഠിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് അവര്‍ക്ക് അറിവും ലക്ഷ്യങ്ങളും നല്‍കി ഉയര്‍ത്തികൊണ്ടുവരുന്ന പദ്ധതിയാണിത്. ഇരുട്ടുകുത്തുന്ന ആ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെ നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതുവഴി സാധിക്കുന്നു. നിലവില്‍ ഇടുക്കി ചെറുതോണിയിലേയും പാലക്കാട് നെടുമണിയിലേയും വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

Leave a comment